Sunday, May 25, 2008

ഗാന്ധര്‍വം

ഒരു മാത്ര ഈ രാവിന്‍ തിരിയോന്നു താഴ്ത്തുവാന്‍
കുളിര്തെന്നലിന്‍ കൈകള്‍ അണയുന്ന നേരം
അരികത്തു നിന്നൊരു മധുരമാം സ്പര്‍ശവും
സാന്ത്വനമായൊരു ചുംബന പുഷ്പവും

നിഴലുകള്‍ മായുന്ന യാമത്തില്‍ ഏകയായ്‌
ഉണരുന്ന കന്യതന്‍ മിഴിനീര്‍ക്കിനാവില്‍
ഏതോ അപൂര്വമാം രാഗവും താളവും
നിത്യസ്വപ്നമാം ദേവസാന്നിധ്യവും.

0 comments: