ജാലകചില്ലിനപ്പുറം രാവാണ്, രാവിന്‍
നിഴലുകലാടും കഥയിലെന്‍
മൌനത്തിന്‍ നോവാണ് , നോവിന്‍
പൂമരചില്ലതന്‍ ഇതള്കളില്‍ ഊറുന്ന തേന്‍കണം നീയാണ് , നീ
ഇളംതെന്നലിന്‍ കൈകളാല്‍
തഴുകി കടന്നുപോം കനിവാണ് , കനിവാര്‍ന്ന
കനവാം ആദ്യാനുരാഗത്തിന്‍ താമരനൂലില്‍ ഈ രാവിന്റെ
ശയ്യാതലതിലെന്‍ കണ്ണുനീര്മുത്തുകള്‍
കോര്‍ത്തൊരു താരാട്ടുപാട്ടിന്റെ താളവും നീയാണ് .
നീയാണ് രാവെങ്കില്‍ പകലുകള്‍
രാവിന്റെ സ്മ്രിതിയാണ്
നീയാണ് കനവെങ്കില്‍ ഉണര്‍വ്വുകള്‍
കനവിന്റെ നിഴലാണ് .
Wednesday, July 30, 2008
...........................
Posted by Preethu at 5:37 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment