നിദ്രയുടെ ആഴങ്ങളില്‍ എങ്ങോ മനസ്സിനെ വരിഞ്ഞു മുറുക്കുന്ന സ്വപ്നങ്ങളുടെ അര്‍ഥം തേടി തുടങ്ങിയത് എന്ന് മുതല്‍ ആണ് ? അവയെ ഭയന്ന് തുടങ്ങിയത് എന്തിനായിരുന്നു ? പേക്കിനാവുകള്‍ എനിക്ക് അന്യമാണ് . ഉണര്‍വ്വില്‍ അപരിചിതമായവയൊക്കെ കനവുകളില്‍ മിഥ്യയല്ലാതെ ആയപ്പോള്‍ ആദ്യം കൗതുകവും നേര്‍ത്ത ആശങ്കയും ...
സ്വപ്‌നങ്ങള്‍ കഴിഞ്ഞുപോയ ജന്മത്തില്‍ ബാക്കി വച്ച ഓര്‍മചിത്രങ്ങളാണോ ?അതോ പ്രവചനം ?
പകുതി ചാരിയ വാതിലിലൂടെ കാണുന്ന ഇരുണ്ട മുറിയിലെ ദീപനാളം ...ഒരു ആത്മാവിന്റെ സാന്നിധ്യവും ഗാനവും ...
സന്ധ്യസമായത് കടലോരത്ത് നെരിപ്പോടുമായി കാണുന്ന നരച്ചു നീണ്ട താടിയുള്ള വൃദ്ധനും ...
ചിത്രങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ശക്തിയേറി ...
ഇന്നും അവയുടെ അര്‍ത്ഥതലങ്ങള്‍ ചികയുകയാണ് ഞാന്‍ ..ബോധതിന്റെയും അബോധത്തിന്റെയും ഇടയ്ക്കെപ്പോലോ , അല്ലെങ്കില്‍ ജന്മാന്തരങ്ങളുടെ ഇടവേളകളില്‍ എന്നെ പിരിഞ്ഞു പോകാന്‍ മടിച്ചു മനസ്സിന്റെ ഭാഗമായ ആ ചിത്രങ്ങളില്‍ എനിക്കായി എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട് ...
Sunday, March 29, 2009
കിനാവള്ളികള്‍
Posted by Preethu at 8:41 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment